തിച്ചൂർ ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രം

THICHOOR SREE AYYAPA SWAMI TEMPLE

Notice Board

News

ലോകവീരം മഹാപൂജ്യം സർവ്വരക്ഷാകരം വിഭും
പാർവ്വതി ഹൃദയാനന്ദം ശാസ്താരം പ്രണമാമ്യഹം
വിപ്രപൂജ്യം വിശ്വവന്ദ്യം വിഷ്ണുശംഭോ: പ്രിയം സുതം
ക്ഷിപ്രപ്രസാദ നിരതം ശാസ്താരം പ്രണമാമ്യഹം

ദ്വാപരയുഗാവസാനത്തിൽ ലോകാനുഗ്രഹത്തിനായി ​കൈാലാസത്തിൽ നിന്നും തെക്കോട്ടു യാത്ര തിരിച്ച ശിവ​ചൈതന്യം ആര്യാവർത്തവും ദക്ഷിണാപഥവും പിന്നിട്ട് ഇവിടെ എത്തുകയും ത്രിഗുണങ്ങൾ ഒത്തുചേർന്നു കാണുകയാൽ രാഹുദർശനം സിദ്ധിച്ച് പ്രകൃതി രമണീയവും സർപ്പകാവുകളാൽ അലംകൃതവും ജല ധന സമൃദ്ധവുമായ ഇന്ന് തിച്ചൂർ എന്ന് അറിയപ്പെടുന്ന ഇൗ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് നിലയുറപ്പിക്കുകയുണ്ടായി.